---
title: "കണിച്ചാറിൽ എസ്. ജാനകി അനുസ്മരണവും ഗാനസന്ധ്യയും നടന്നു"
english_title: "S Janaki Remembrance and Music Night Held in Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376092/kanichar-s-janaki-remembrance-music-night`"
published_at: "2026-08-02T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6eb229dc1f3_1000208055.jpg"
keywords: ["Kanichar", "S Janaki", "Remembrance", "Sarangi Orchestra", "EK Nayanar Library"]
---

# കണിച്ചാറിൽ എസ്. ജാനകി അനുസ്മരണവും ഗാനസന്ധ്യയും നടന്നു

> **Lead Summary:** **കണിച്ചാർ**: കണിച്ചാർ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാല & ഗ്രന്ഥാലയത്തിന്റെയും സാരംഗി ഓർക്കസ്ട്രയുടെയും ആഭിമുഖ്യത്തിൽ പ്രശസ്ത ഗായിക എസ്. ജാനകിയുടെ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. കണിച്ചാർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വായനശാലാ പ്രസിഡണ്ട് വി.വി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ജിത്ത് കമൽ ഉദ്ഘാടനം ചെയ്തു.

## Article Content

**കണിച്ചാർ**: കണിച്ചാർ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാല & ഗ്രന്ഥാലയത്തിന്റെയും സാരംഗി ഓർക്കസ്ട്രയുടെയും ആഭിമുഖ്യത്തിൽ പ്രശസ്ത ഗായിക എസ്. ജാനകിയുടെ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. കണിച്ചാർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വായനശാലാ പ്രസിഡണ്ട് വി.വി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ജിത്ത് കമൽ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത ഗായികയും സംഗീത സംവിധായികയുമായ  ബിന്ദു കല്ലാണി, ടി.വി. മാധവൻ മാസ്റ്റർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. സോഷ്യൽ മീഡിയ വഴി പ്രശസ്തയായ ജാനകിയമ്മയുടെ ഗാനങ്ങൾ ശബ്ദസാമ്യതയോടെ പാടി ശ്രദ്ധ നേടിയ ശിവപുരം സ്കൂളിലെ വിരമിച്ച സംഗീതാധ്യാപിക പ്രകാശിനി ടീച്ചർ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.

പ്രമുഖ ഗായകരും പിന്നണി കലാകാരന്മാരും ചേർന്ന് ജാനകിയമ്മയുടെ സിനിമാ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതാർച്ചന നടന്നു. പ്രകാശിനി ടീച്ചർ, ബൈജു ചാണപ്പാറ, വിജയൻ കേളകം, ശ്രീ ചന്ദ്ര, സെലിൻദാസ്, ഗീത, നിയതി ജിതീഷ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.

സാരംഗി പ്രസിഡണ്ട്  ടി.കെ. ബാഹുലേയൻ പുല്ലാങ്കുഴലിൽ ജാനകിയമ്മയുടെ ഗാനം അവതരിപ്പിച്ചത് ശ്രദ്ധേയമായി. ചടങ്ങിന് ടി.കെ. ബാഹുലേയൻ സ്വാഗതവും, ബി.കെ. ശിവൻ, അജി.കെ.പി, റെജി.കെ തുടങ്ങിയവർ ആശംസകളും നൽകി.

പി.പി. ജനാർദ്ദനൻ, എം.ആർ. സുരേന്ദ്രൻ, ഗീത.കെ.പി, ഷൈല.എം.എൻ, ശാലിനി, രജനി, ജയശ്രീ, ലൈബ്രേറിയൻ സനില അനിൽ കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376092/kanichar-s-janaki-remembrance-music-night`)